spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSവൃഷ്ടി പ്രദേശങ്ങളിൽ വെള്ളം നിറയുന്നു, തുറന്ന ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തും; ഇടമലയാർ രാവിലെ തുറക്കും

വൃഷ്ടി പ്രദേശങ്ങളിൽ വെള്ളം നിറയുന്നു, തുറന്ന ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തും; ഇടമലയാർ രാവിലെ തുറക്കും

- Advertisement -

കൊച്ചി: വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് തുറന്ന ഡാമുകളിൽ പലതിലും ഷട്ടർ കൂടുതൽ ഉയർത്തി വെള്ളം തുറന്നുവിടൽ നടപടി ഇന്നും തുടരും. ഇന്നലെ പത്തനംതിട്ടയിലെ കക്കി , ആനത്തോട്, പമ്പ അണക്കെട്ടുകളാണ് തുറന്നതെങ്കിൽ ഇന്ന് എറണാകുളത്തെ ഇടമലയാര്‍ ഡാമാണ് തുറക്കുക. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.

- Advertisement -

ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍ ഡി ആര്‍ എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -