spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSവിഴിഞ്ഞം: മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം: മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

- Advertisement -

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ സമവായമുണ്ടാക്കുന്നതിനായി മന്ത്രിമാരുടെ ​പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകീട്ട് അഞ്ചിനാണ് യോഗം ചേരുക. മന്ത്രിതല സമിതിയുണ്ടാക്കി സമരസമിതിയുമായി ചർച്ച ചെയ്യാനാണ് നീക്കം. വെകീട്ട് 5.30നാണ് ചർച്ച. ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രി സമര സമിതിയുമായി കൂടിക്കാഴ്ച നടത്തും.

- Advertisement -

അതിനിടെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. തുറമുഖനിർമാണം നിർത്തിവെക്കണമെന്ന ആവശ്യമൊഴികെ ബാക്കി എല്ലാം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മറുപടി നൽകിള

- Advertisement -

അതേസമയം വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സജീവമാക്കി സമാധാന ദൗത്യ സംഘം മുല്ലൂരിലെ സമരപ്പന്തലിലെത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാണ് ദൗത്യ സംഘത്തിന്റെ ആവശ്യം.

- Advertisement -

തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് സൂസെപാക്യം, പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസി എന്നിവരുൾപ്പെടെ നിരവധിപേർ സംഘത്തിലുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -