spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSവിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം- കെ.സുധാകരന്‍

വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം- കെ.സുധാകരന്‍

- Advertisement -

തിരുവനന്തപുരം; മുഖ്യമന്ത്രിയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അല്‍പ്പത്തരമായിപ്പോയെന്ന് കെ.സുധാകരന്‍ പറഞ്ഞു. പോലീസ് കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്ന് സുധാകരന്‍ പറഞ്ഞു. പോലീസ് കേസിന്റെ പേരിലോ ആരെയെങ്കിലും പേടിച്ചോ പിന്‍മാറിയ ചരിത്രം തന്റെ രാഷ്ട്രീയ ജീവിതത്തിലില്ല. ഇനിയത് ഉണ്ടാകുകയുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

- Advertisement -

അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കലാപ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രസംഗം. പ്രസംഗ ശേഷം നടന്ന പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പരാതി നല്‍കിയിരുന്നു.

- Advertisement -

 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -