spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSവിമാനത്തിനുള്ളിലെ പ്രതിഷേധം ; പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പൊലീസ്

വിമാനത്തിനുള്ളിലെ പ്രതിഷേധം ; പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പൊലീസ്

- Advertisement -

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് അന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രത്യേക അന്വേഷണം സംഘം. മുഖ്യമന്ത്രിയോട് പ്രതികൾക്ക് വ്യക്തി വിരോധമില്ലെന്നാണ് ജാമ്യ ഉത്തരവിലെ പരാമർശമെങ്കിലും വധശ്രമ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. വിചാരണക്കായി പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ട് പൊലീസ് കേന്ദ്ര സർക്കാരിനെ സമീപിക്കാനും നീക്കമുണ്ട്.

- Advertisement -

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.  മുഖ്യമന്ത്രിക്കെതിരെ പ്രതികള്‍ക്കുണ്ടായിരുന്നത് രാഷ്ട്രീയ വിരോധം മാത്രമാണെന്നും ആയുധവുമായല്ല വിമാനത്തിൽ കയറിയതെന്നുമാണ് കോടതി വിലയിരുത്തൽ. വധശ്രമവകുപ്പ് നിലനിൽക്കുമോയെന്ന നിയമപരമായ ആശങ്ക  ഉയരുമ്പോള്‍ തെളിവുകള്‍ ശേഖരിച്ച് കേസിന്‍റെ നിലനിൽപ്പിനായി ശ്രമിക്കുകയാണ് അന്വേഷണ സംഘം. ജാമ്യം ലഭിച്ച പ്രതികള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂരിലും തിരുവന്തപുരത്തുമായി പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 10 ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്ന നിഗമനത്തിലാണ് പൊലീസ്. വ്യക്തപരമായാലും രാഷ്ട്രീയമായാലും വിരോധമുണ്ടെന്ന കാര്യത്തിൽ കോടതി വിലയിരുത്തുന്നുണ്ടെന്നാണാണ് അന്വേഷണ സംഘത്തിന്‍റെ വാദം. മുദ്രാവാക്യം വിളിച്ചെന്ന കാര്യം എയർപോർട്ട് മാനേജർ രണ്ടാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് വിശദമായ അന്വേഷണത്തിന് ശേഷമെന്നാണ് പൊലീസ് പറയുന്നത്.

- Advertisement -

മുഖ്യമന്ത്രി സഞ്ചരിച്ച അതേ വിമാനത്തിൽ സഞ്ചരിക്കാൻ അവസാന നിമിഷം ഒന്നാം പ്രതി ഫർസീൻ മജീദാണ് മൂന്ന് ടിക്കറെടുലടുത്തത്. ടിക്കറ്റെടുത്തിന് പണവും നൽകിയില്ല. 23 മിനിറ്റ് പ്രതികള്‍ വിമാനത്താവളത്തിൽ ഗൂഢാലോചന നടത്തിയെന്നതിനും തെളിവുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. വിമാന കമ്പനി ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകിട്ടുണ്ട്. ജീവനക്കാരുടെ മൊഴി നിർണായകമാണ്. ഇൻഡിഗോ നടത്തുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പൊലീസ് റിപ്പോർട്ടിനെതിരാണെങ്കിൽ അതും കേസിനെ ദുർബലപ്പെടുത്തും.  അതേസമയം മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൂന്നാം പ്രതിയുടെ മൊബൈലും പൊലീസിന് ലഭിച്ചില്ല. സാക്ഷി മൊഴികളിലും സാഹചര്യ തെളിവുകളിലും മാത്രമാണ് വധശ്രമക്കേസ് നിൽക്കുന്നത് എന്നുള്ളത് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളിയാണ്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് വധശ്രമക്കേസ് പരിഗണിക്കുന്നത്. ഏവിയേഷൻ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസായതിനാൽ എൻഐഎ കോടതിപോലെ ഒരു പ്രത്യേക കോടതിയിലേക്കാണ് തുടർവിചാരണകള്‍ മാറ്റാണമെന്നാവശ്യവുമായി കേന്ദ്ര സർക്കാരിനെ പൊലീസ് സമീപിക്കാനും നീക്കമുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -