spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSമുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണം , തമിഴ്‌നാടിന് കേരളത്തിന്റെ കത്ത്

മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണം , തമിഴ്‌നാടിന് കേരളത്തിന്റെ കത്ത്

- Advertisement -

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ചു നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

- Advertisement -

വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് നിലവിൽ 136 അടിയിലേക്ക് എത്തുകയും ചെയ്തു. ഇതേ തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -