spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSമുത്തങ്ങ ചെക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട ; കാറില്‍ കടത്തിയ 10 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍

മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട ; കാറില്‍ കടത്തിയ 10 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍

- Advertisement -

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനക്കിടെ വന്‍കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൈസൂര്‍ ജില്ലയില്‍, നഞ്ചന്‍കോട് 13 ക്രോസ്സ് സ്വദേശി എന്‍. ചേതന്‍ (40) പിടിയിലായി. ഇയാള്‍ പണം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisement -

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്. ഷഫീഖ്, പ്രിവെന്റീവ് ഓഫീസര്‍മാരായ എം.സി. ഷിജു, വി. അബ്ദുല്‍ സലീം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശ്രീജ മോള്‍, എന്‍.എസ്. ശ്രീജീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. അമല്‍ തോമസ്, എം.പി. ഷഫീഖ്, എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

- Advertisement -

 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -