spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSമധു കൊലക്കേസ്; പോസ്റ്റ്മോര്‍ട്ടം രജിസ്റ്റര്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം

മധു കൊലക്കേസ്; പോസ്റ്റ്മോര്‍ട്ടം രജിസ്റ്റര്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം

- Advertisement -

പാലക്കാട്: മധുകൊല്ലപ്പെട്ട കേസിൽ ആദ്യകുറ്റപത്രം സമർപ്പിച്ച അഗളി മുന്‍ ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യന്‍റെ വിസ്താരം തുടങ്ങി. കെ സുബ്രഹ്മണ്യന്‍റെ വിസ്താരം നേരത്തെ വച്ചിരുന്നെങ്കിലും നീണ്ടു പോവുകയായിരുന്നു. മധു കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും തൊണ്ടി മുതലുകൾ ബന്തവസിലെടുത്ത് ശീഷർ മഹസർ തയാറാക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തത് ടി കെ സുബ്രഹ്മണ്യനാണ്.

- Advertisement -

വിസ്താരം തുടങ്ങുന്നതിന് മുമ്പ് ആറ് ഹർജികളാണ് പ്രതിഭാഗം നൽകിയത്. അഗളി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റജിസ്റ്റർ ഹാജരാക്കണം,സബ് കലക്ടർ ജെറോമിക് ജോർജ് ഇൻക്വസ്റ്റ് നടത്തിയതിന്‍റെ എഡിറ്റ് ചെയ്യാത്ത വീഡിയോ,പോസ്റ്റ്മോർട്ടം നടത്തിയതിന്‍റെ വീഡിയോ,സയന്‍റിഫിക് ഓഫീസറുടെ വർക് ഷീറ്റ്, എന്നിവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം ഹർജികൾ നല്‍കിയത്. സീൽ ചെയ്ത കവറിൽ നൽകിയ അഗളി പൊലീസ് സ്റ്റേഷനിലെ വിവരങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും പ്രതിഭാഗം നൽകിയിട്ടുണ്ട്.ഹർജികളിൽ വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതും ചൊവ്വാഴ്ചയും തുടരും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -