spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeNEWSഭിന്നശേഷിക്കാരിയോട് കൊടും ക്രൂരത; റോഡിലൂടെ വലിച്ചിഴച്ചു, വീട്ടിലെത്തിച്ച് പീഡപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഭിന്നശേഷിക്കാരിയോട് കൊടും ക്രൂരത; റോഡിലൂടെ വലിച്ചിഴച്ചു, വീട്ടിലെത്തിച്ച് പീഡപ്പിച്ചു; യുവാവ് അറസ്റ്റിൽ

- Advertisement -

ചാരുംമൂട്: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സം​ഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശി പ്രണവ് (27) നെയാണ്  നൂറനാട് സി ഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യാനേരത്ത് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ലഹരിമരുന്നിന് അടിമയായ ഇയാൾ തടഞ്ഞുനിർത്തുകയായിരുന്നു.

- Advertisement -

എതിർപ്പ് പ്രകടിപ്പിച്ച യുവതിയെ ബലാൽക്കാരമായി വാപൊത്തി പിടിച്ച് എടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി വസ്ത്രങ്ങൾ വലിച്ചു കീറിയ ശേഷം വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ വച്ചുണ്ടായ പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ വീണിരുന്നു.

- Advertisement -

ഇതു കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിലായ യുവതിയെ പ്രതിയായ പ്രണവിൻ്റെ വീട്ടിൽ നിന്നും ദേഹമാസകലം മുറിവുകളുമായി കണ്ടെത്തിയത്. യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാട്ടി പ്രണവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

- Advertisement -

പൊലീസ് പ്രതിക്കായി വിശദമായ പരിശോധന നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് വ്യാപകമായി നടത്തിയ തിരച്ചിലിലാണ് പ്രണവിനെ പിടികൂടിയത്. പ്രണവ് ലഹരിക്കടിമയാണെന്നും കൃത്യം നടക്കുമ്പോൾ അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അമിത ലഹരി ഉപയോഗവും ഉപദ്രവും കാരണം പ്രണവിൻ്റെ വീട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയാണ്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -