spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSപ്രവാസികൾക്ക് ആശ്വസിക്കാം ; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

പ്രവാസികൾക്ക് ആശ്വസിക്കാം ; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

- Advertisement -

ദില്ലി: പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

പ്രവാസികൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി ബില്ലുകൾ അടയ്ക്കാൻ ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ ബില്ലുകളും വിവിധ യൂട്ടിലിറ്റി ബില്ലുകളും വായ്പകളും ഇനി മുതൽ പ്രവാസികൾക്ക് തടസ്സമില്ലാതെ നേരിട്ട് അടയ്ക്കാൻ സാധിക്കും.
എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരിക്കും ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം പ്രവർത്തിക്കുക. നിലവിൽ ഇന്ത്യയിലെ താമസക്കാർക്ക് മാത്രമേ ബിബിപിഎസ് പ്രവേശനം സാധ്യമാകൂ. പ്രവാസികൾക്ക് കൂടി ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി യൂട്ടിലിറ്റി, വിദ്യാഭ്യാസം, മറ്റ് ബിൽ പേയ്‌മെന്റുകൾ എന്നിവ സുഗമമാക്കുന്നതിന് വേണ്ടി ബിബിപിഎസിനെ പരിഷ്കരിക്കാൻ ശക്തികാന്ത ദാസ് നിർദേശിച്ചു.

- Advertisement -

ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ കേന്ദ്ര ബാങ്ക് ഉടൻ പുറപ്പെടുവിക്കും. സുഗമമായ ബിൽ പേയ്‌മെന്റ്, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, ഏകീകൃത ഉപഭോക്തൃ കൺവീനിയൻസ് ഫീസ് മുതലായവയ്‌ക്കായി ബിബിപിഎസ് ഉപകാരപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല വിശ്വസനീയമായ പണമിടപാടുകൾ നടത്താൻ പ്രവാസികൾക്ക് ഇതിനി മുതൽ ബിബിപിഎസിന്റെ സേവനം പ്രയോജനപ്പെടുത്താം. കേന്ദ്രീകൃത ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള സംവിധാനം, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ യൂണിഫോം കസ്റ്റമർ കൺവീനിയൻസ് ഫീസ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ തുടങ്ങിയവ നടത്താൻ നിലവിൽ ബിബിപിഎസിന്റെ സഹായത്തോടെ സാധിക്കും. പ്രവാസികൾക്ക് കൂടി ഈ സൗകര്യം നൽകാനുള്ള ഉടനെ ഉണ്ടാകും. ആർബിഐ രാജ്യത്തെ റിപ്പോ നിരക്ക് ഇന്ന് ഉയർത്തിയിരുന്നു. 50 ബേസിസ് പോയിന്റാണ് ഇന്ന് ഉയർത്തിയത്. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപ വായ്പ നിരക്കുകൾ ഉയർത്തിയേക്കും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -