spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSപുനരധിവാസ പദ്ധതികള്‍ക്ക് പ്രത്യേകസമിതി, മഴക്കെടുതി നേരിടാന്‍ 200 കോടി വകയിരുത്തി ക‍ര്‍ണാടക സര്‍ക്കാര്‍

പുനരധിവാസ പദ്ധതികള്‍ക്ക് പ്രത്യേകസമിതി, മഴക്കെടുതി നേരിടാന്‍ 200 കോടി വകയിരുത്തി ക‍ര്‍ണാടക സര്‍ക്കാര്‍

- Advertisement -

ബംഗ്ലൂരു :  മഴക്കെടുതി നേരിടാന്‍ ഇരുന്നൂറ് കോടി രൂപ വകയിരുത്തി കര്‍ണാടക സര്‍ക്കാര്‍. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് പ്രത്യേകം ധനസഹായം നല്‍കും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തെക്കന്‍ ജില്ലകളിലും തീരമേഖലയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇരുപതിനായിരം ഹെക്ടർ കൃഷി നാശമുണ്ടായി. അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നു. തുടര്‍ച്ചയായ മഴക്കെടുതികളില്‍ രണ്ട് മാസത്തിനിടെ 70 പേര്‍ മരണപ്പെട്ടു. പുനരധിവാസ പദ്ധതികള്‍ക്കായി പ്രത്യേക സമിതിയെയും കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അതേസമയം ബുധനാഴ്ച വരെ തീരമേഖലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും തീരമേലയിലും വ്യാപകനാശനഷ്ടമാണുണ്ടായത്.  മണ്ണിടിച്ചിലിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. മലയോര ജില്ലകളിലെ റോഡുകളും വൈദ്യുതി വിതരണ സംവിധാനവും തകർന്നു.

- Advertisement -

അതേ സമയം കേരളത്തിലും മഴക്കെടുതി രൂക്ഷമാണ്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിയാർജ്ജിക്കും. നിലവിൽ കേരളാ തീരത്തെ കാര്യമായി  സ്വാധീനിക്കാൻ ഇടയില്ലെങ്കിലും വടക്കൻ കേരളത്തിൽ മഴ തുടരും. മലയോരമേഖലകളിലും മഴ കിട്ടും. ഒറ്റപ്പെട്ടയിടങ്ങളിൽ എങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടാണ്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -