spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWS‘പുതിയ റോൾ, ജീവിതത്തിലെ ഭാ​ഗ്യം; രാഷ്ട്രീയ ഗുരുവിന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നതിൽ ദുഃഖം’: സ്പീക്കർ ഷംസീർ

‘പുതിയ റോൾ, ജീവിതത്തിലെ ഭാ​ഗ്യം; രാഷ്ട്രീയ ഗുരുവിന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നതിൽ ദുഃഖം’: സ്പീക്കർ ഷംസീർ

- Advertisement -

തിരുവനന്തപുരം : സ്പീക്കർ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ.എൻ ഷംസീർ. സഭ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്ന് കരുതുന്നു. രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ പറഞ്ഞു. എംബി രാജേഷിന് മന്ത്രിസ്ഥാനം നൽകിയതോടെയാണ് എഎൻ ഷംസീർ, സ്പീക്കർ പദവിയിലേക്ക് എത്തിയത്. അദ്ദേഹം സഭയെ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണ് ഇന്നത്തേത്. പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ പ്രത്യേകത. സ്പീക്കർ പാനലിൽ മുഴുവൻ വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ സി കെ ആശ എന്നിവരും പ്രതിപക്ഷത്തു് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -