spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeNEWSപാലക്കാട്ടെ ആസൂത്രിത കൊലപാതകം : കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്ന് സിപിഎം

പാലക്കാട്ടെ ആസൂത്രിത കൊലപാതകം : കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്ന് സിപിഎം

- Advertisement -

തിരുവനന്തപുരം: സിപിഎം പാലക്കാട്‌, മരുത്‌ റോഡ്‌ ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് സിപിഎം. ഷാജഹാനെ ക്രുരമായി വെട്ടികൊലപ്പെടുത്തിയതില്‍  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നതായി സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമുഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണെന്നും സിപിഎം കുറ്റപ്പെടുത്തി.

- Advertisement -

വീട്ടിലേക്ക്‌ പോകുന്ന വഴി ഇരുളില്‍ പതിയിരുന്ന സംഘം മൃഗീയമായാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള  നീക്കമാണിതെന്നും, ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗുഡാലോചന നടത്തിയവരെ കണ്ടെത്തുകയും വേണമെന്ന്‌ സിപിഎം  ആവശ്യപ്പെട്ടു.

- Advertisement -

സിപിഎം പ്രവര്‍ത്തര്‍ പ്രകോപനത്തിൽ പെടരുതെന്നും കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച്‌ ഇത്തരം ക്രിമിനല്‍ സംഘത്തെ ഒപ്പെടുത്തണമെന്നും സിപിഎം അണികളോട് അഭ്യാർത്ഥിച്ചു. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠുരവുമാണെന്നും. ബഹുജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സ്വെക്രട്ടറിയേറ്റ്‌ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

- Advertisement -

കൊലപാതത്തിന്  പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട്  സംഘമാണ്  ഷാജഹാനെ വെട്ടിയത്.

ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -