spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSപരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം , ടൂറിസം ഡയറക്ടറിൽ നിന്ന് വിശദീകരണം തേടി മന്ത്രി

പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം , ടൂറിസം ഡയറക്ടറിൽ നിന്ന് വിശദീകരണം തേടി മന്ത്രി

- Advertisement -

തിരുവനന്തപുരം: ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താൻ ടൂറിസം വകുപ്പ് ഡയറക്ടർ ഉത്തരവിട്ട വിഷയത്തിൽ ഇടപെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിവാദ ഉത്തരവിൽ മന്ത്രി ടൂറിസം ഡയറക്ടർ കൃഷ്ണ തേജയിൽ നിന്ന് വിശദീകരണം തേടി. ഈ മാസം പതിനേഴിനാണ് കൃഷ്ണ തേജ വിവാദ ഉത്തരവിറക്കിയത്. അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടർ നടപടി എടുക്കാനുമായിരുന്നു നി‍ർദേശം.

- Advertisement -

ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണ ഘട്ടത്തിൽ പിൻവലിക്കുന്നുണ്ട്. ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ സമയം നഷ്ടപ്പെടുത്തുന്നു. പ്രയത്നം പാഴായിപ്പോകുന്ന അവസ്ഥയുണ്ടാക്കുന്നു.ചില ജീവനക്കാർ അടിസ്ഥാനഹരിതമായ പരാതികളാണ് ഉന്നയിക്കുന്നത്. ഇത്തരം വ്യാജ പരാതികൾ വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ പരാതി നൽകുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടർ നടപടി എടുക്കുകയും വേണമെന്നായിരുന്നു നിർദേശം. വിഷയത്തിൽ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടർ ഉത്തരവിട്ടിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ടൂറിസം ഡയറക്ടറിൽ നിന്ന് വിശദീകരണം തേടിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -