spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSനടുറോഡിൽ ബൈക്ക് അഭ്യാസം ; യൂട്യൂബറെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

നടുറോഡിൽ ബൈക്ക് അഭ്യാസം ; യൂട്യൂബറെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

- Advertisement -

നോയ്‌ഡ : നടുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന വിഡിയോ വൈറലായതിനെ തുടർന്ന് യൂട്യൂബർ നിസമുൾ ഖാനെ അസ്റ്റ് ചെയ്ത് പൊലീസ്. നോയ്‌ഡയിലാണ് സംഭവം. വൈറലാകുന്നതിനു വേണ്ടി നിരവധി സ്റ്റണ്ട് വിഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു.

- Advertisement -

ഇതു ശ്രദ്ധയിൽപെട്ട പൊലീസാണ് നിസമുൾ ഖാനെ അറസ്റ്റ് ചെയ്യുകയും ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടിയെന്നും വിഡിയോ ചിത്രീകരിച്ച ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

- Advertisement -

ഇത് ആദ്യമായല്ല നിസമുൾ ഖാൻ അറസ്റ്റിലാകുന്നത്. 2020ൽ കാമുകിയുടെ സഹോദരന്റെ കൊലപാതകത്തിൽ പ്രതിചേർത്ത് പൊലീസ് നിസമുളിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയാണ് ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -