spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSനടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ യോഗം; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ

നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ യോഗം; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ

- Advertisement -

കൽപറ്റ∙ എസ്എഫ്ഐ പ്രവർത്തകർ വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി തീരുമാനിക്കാന്‍, എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും.

- Advertisement -

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തേ കസ്റ്റഡിയിലായ 6 പേരെ റിമാൻഡ് ചെയ്തു.പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ നിശ്ശബ്ദത വെടിയണമെന്ന ആവശ്യമുന്നയിച്ച് വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്തത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -