spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

- Advertisement -

ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ രാജ്യത്തുടനീളം നടക്കുകയാണ്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന ഹർ ഗർ തരംഗയും തുടർന്നുവരുന്നു. ഇതിന്റെ ബാഗമായി കേരളത്തിലടക്കം വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർന്നു.

- Advertisement -

സ്വാതന്ത്ര്യ ദിനമായ നാളെ വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. എന്നാൽ ഹർ ഗർ തരംഗ ആരംഭിച്ചതുമുതൽ പലയിടത്തും ദേശീയ പതാകയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും ഉയർന്നുവരുന്നുണ്ട്. പാലക്കാട് ദേശീയ പതാകയ്ക്ക് മുകളിൽ പാർട്ടി പതാക കെട്ടിയതാണെങ്കിൽ ചിലയിടത്ത് പതാക തീയിട്ടതുവരെയുള്ള പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്വാതന്ത്ര്യ ദിനമായ നാളെ ദേശീയ പതാക ഉയർത്താൻ ഇരിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

- Advertisement -

പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക

- Advertisement -

പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
പതാകയ്ക്ക് ഏതു വലിപ്പവും ആകാം എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല∙
തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.

കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളു അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
പതാകയെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തികളിലും ഏർപ്പെടരുത്
പ്ലാസ്റ്റിക് അടക്കമുള്ളവകൊണ്ട് നിർമിച്ച പതാകകൾ കത്തിക്കാൻ പാടില്ല
ഉപയോഗിച്ച ദേശീയ പതാകകൾ അലക്ഷ്യമായി വലിച്ചെറിയാനോ അനാദരവ് കാണിക്കാനോ പാടില്ല

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -