spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeNEWSദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

- Advertisement -

റാഞ്ചി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്‍റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ച്  ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി എഴ് മണിയോടെ ജാര്‍ഖണ്ഡിലെ കാങ്കേയിലാണ് സംഭവം. വിനീത് ഝാ (23), സഹോദരി പൂജ കുമാരി (25), ബന്ധു ആരതി കുമാരി (26) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ ചരിഞ്ഞ നിലയിലായ ദേശീയ പതാക നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

- Advertisement -

സ്റ്റീലിന്‍റെ വടി കൊണ്ട് പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതി വയറില്‍ തട്ടി വിനീതിനാണ് ആദ്യം ഷോക്കടിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൂജ കുമാരിക്കും ആരതിക്കും ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ വിനീത് മരണപ്പെട്ടു. ആരതിയെയും പൂജയെയും കാങ്കേ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടം സമയത്ത് ഇവര്‍ക്ക് അരികില്‍ ഉണ്ടായിരുന്ന പൂച്ചയും ചത്തു.

- Advertisement -

അതേസമയം, സംഭവത്തില്‍ വൈദ്യുതി വകുപ്പിനെതിരെ ആരോപണവുമായി ആരതിയുടെ പിതാവ് വിജയ്  ഝാ രംഗത്ത് വന്നു. വീട് പണിയുന്ന സമയത്ത് മുകളിലൂടെ വയര്‍ ഇല്ലായിരുന്നുവെന്നും ഒരു വർഷം മുമ്പ് വൈദ്യുതി വകുപ്പ് ഒന്നര അടി മാത്രം ഉയരത്തില്‍ ഹൈടെൻഷൻ കമ്പി ഇട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

- Advertisement -

വൈദ്യുതി വകുപ്പിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയ കുടുംബം പരാതി ഫയല്‍ ചെയ്യുന്നത് വരെ വിനീതിന്‍റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാനും തയാറായില്ല. മുഖ്യമന്ത്രി ഹേമന്ത് സോറനും ഡെപ്യൂട്ടി കമ്മീഷണറും സ്ഥലത്ത് എത്തി സാഹചര്യം വിലയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ആകെ നടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ദുഖം രേഖപ്പെടുത്തി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -