spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSട്വിൻ ടവറിന് ശേഷം പൂനെയിലെ പാലം, നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത് അര്‍ദ്ധരാത്രിയിൽ

ട്വിൻ ടവറിന് ശേഷം പൂനെയിലെ പാലം, നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത് അര്‍ദ്ധരാത്രിയിൽ

- Advertisement -

പൂനെ : ട്വിൻ ടവര്‍മാതൃകയിൽ മഹാരാഷ്ട്രയിലെ ചാന്ദ്നി ചൗക്കിലെ പാലം തകര്‍ത്തു. 1990 കളുടെ അവസാനം നിര്‍മ്മിച്ച പാലമാണ് അര്‍ദ്ധരാത്രിയിൽ തകര്‍ത്തത്. മുംബൈ – ബെംഗളുരു ഹൈവേയിലാണ് ഈ പാലം നിര്‍മ്മിച്ചിരുന്നത്. ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാൻ പുതിയ മേൽപ്പാലങ്ങൾ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ത്തത്. പാലം തകര്‍ക്കുന്നത് നാട്ടുകാര്‍ അത്ഭുതത്തോടെയാണ് കാത്തിരുന്നത്.

- Advertisement -

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പാലം തകര്‍ത്തത്. എല്ലാം കൃത്യമായി പദ്ധതി പ്രകാരമാണ് പൂര്‍ത്തിയാക്കിയത്. ഇനി തകര്‍ന്നുവീണ അവശിഷ്ടങ്ങൾ മാറ്റാൻ ആയി മെഷീനുകളും ഫോര്‍ക്ക് നെയിൽസും ട്രക്കുകളും ഉപയോഗിക്കും. – കെട്ടിടം തകര്‍ത്ത എഡിഫൈസ് എഞ്ചിനിയറിംഗ് കമ്പനിയുടെ സഹ സ്ഥാപകൻ ചിരാഗ് ചെദ പറഞ്ഞു. നോയിഡയിസെ സൂപ്പര്‍ ടെക് ട്വിൻ ടവര്‍ തകര്‍ത്തതും ഇതേ കമ്പനിയായിരുന്നു. ഓഗസ്റ്റിലായിരുന്നു ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്.

- Advertisement -

പാലം തകര്‍ക്കുന്നതിന്റെ ഭാഗമായി വാഹനഗതാഗതം വിലക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും തകര്‍ന്നുവീഴാതെ നിൽക്കുന്നുണ്ട്. കോൺക്രീറ്റ് മാറ്റിയെന്നും എന്നാൽ അതിന്റെ സ്റ്റീൽ ബാറുകൾ മാത്രമാണ് മാറ്റാനുള്ളതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റീൽ ബാറുകൾ മാറ്റിയാൽ ബാക്കിയുള്ളവയും താഴെ വീഴുമെന്നും  ചിരാഗ് ചെദ പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണം തങ്ങൾ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -