spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSഖനന അഴിമതിക്കേസ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

ഖനന അഴിമതിക്കേസ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

- Advertisement -

റാഞ്ചി∙ കൽക്കരി ഖനന അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്കൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു മാസമായി വിവിധ കേന്ദ്ര ഏജൻസികൾ സൗമ്യയെ ചോദ്യം ചെയ്തു വരികയായിരുന്നെന്നാണ് വിവരം.

- Advertisement -

കള്ളപ്പണം വെളുപ്പിക്കൽ നിയമം, 2002 പ്രകാരമാണ് ഇഡി പരിശോധനയും അറസ്റ്റും നടത്തിയത്. ഛത്തീസ്ഗഡിൽനിന്ന് കൊണ്ടുപോകുന്ന ഓരോ ടൺ കൽക്കരിക്കും 25 രൂപ വീതം അധിക നികുതി അനധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്. സൗമ്യയ്ക്കു പുറമേ മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സുകാരും രാഷട്രീയക്കാരും ഇടനിലക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -