spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSകോവിഡ്​ പുതിയ വകഭേദം സംസ്ഥാനത്തില്ല – ആരോഗ്യ മന്ത്രി

കോവിഡ്​ പുതിയ വകഭേദം സംസ്ഥാനത്തില്ല – ആരോഗ്യ മന്ത്രി

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡിന്‍റെ പുതിയ വകഭേദം ഇതുവരെ റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​. പുതിയ വകഭേദം ഉണ്ടാകുമോയെന്ന്​ പരിശോധിക്കുകയാണ്​. അവയിലൊന്നും പുതിയ വകഭേദം കണ്ടെത്താനായില്ല. ഒമിക്രോൺ ആണ്​ കണ്ടെത്തിയത്​. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളിലും വർധന ഉണ്ടായിട്ടില്ല.

- Advertisement -

മെഡിക്കൽ കോളജുകളിലെ കാഷ്വൽറ്റികളിൽ എത്തിക്കുന്നവരിൽ അടിയന്തര ചികിത്സയും ഓപറേഷനും ആവശ്യമുള്ളവർക്ക്​ റെഡ്​ ടാഗ്​ അണിയിക്കാനും നിർണായക സമയത്ത്​ ചികിത്സ നൽകാനുമുള്ള പദ്ധതിയുമായി സർക്കാർ. റെഡ്​ ടാഗ്​ അണിയിക്കുന്നവരുടെ ഒ.പി ഷീറ്റിൽ റെഡ്​ മാർക്ക്​ അടയാള​െപ്പടുത്തും. തുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ച്​ ഓപറേഷൻ അടക്കമുള്ളവ അടിയന്തരമായി നടത്തും.

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടപ്പാക്കിയ ഈ പദ്ധതി ഉടൻതന്നെ സംസ്ഥാനത്തെ നാല്​ മെഡിക്കൽ കോളജുകളിലും നടപ്പാക്കുമെന്ന്​ മന്ത്രി വീണ ജോർജ്​ കേസരി ട്രസ്​റ്റിന്‍റെ ‘മീറ്റ്​ ദ പ്രസ്​’പരിപാടിയിൽ സംസാരിക്കവേ പറഞ്ഞു. സ്​ട്രോക്ക്​ ഐ.സി.യു തിരുവനന്തപുരം ​മെഡിക്കൽ കോളജിൽ ഉടൻ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ അംഗൻവാടികളിലും മുട്ടയും പാലും ജൂൺ മാസം മുതൽ നൽകിത്തുടങ്ങും. എയർ ആംബുലൻസ്​ സംവിധാനം ആലോചിച്ച്​ മാത്രമേ നടപ്പാക്കൂ. പുതിയ ആരോഗ്യവകുപ്പ്​ ഡയറക്ടറെ ഉടൻ നിയമിക്കും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -