spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSകോഴിക്കോട് കോർപറേഷ​െൻറ 15.25​ കോടി തട്ടിയ കേസ്; അഞ്ചാം നാളിലും ബാങ്ക് മാനേജറെ പിടിക്കാനാവാതെ പൊലീസ്

കോഴിക്കോട് കോർപറേഷ​െൻറ 15.25​ കോടി തട്ടിയ കേസ്; അഞ്ചാം നാളിലും ബാങ്ക് മാനേജറെ പിടിക്കാനാവാതെ പൊലീസ്

- Advertisement -

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്റെ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് 15.25 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി​യാ​യ ബാ​ങ്ക് മാ​നേ​ജ​റെ അ​ഞ്ചാം ദി​വ​സ​വും പി​ടി​കൂ​ടാ​നാ​വാ​തെ പൊ​ലീ​സ്. പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ന്റെ ​കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലി​ങ്ക് റോ​ഡ് ശാ​ഖ​യി​ലെ മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ മ​ല​യ​മ്മ സ്വ​ദേ​ശി ഏ​രി​മ​ല പ​ര​പ്പാ​റ വീ​ട്ടി​ൽ എം.​പി. റി​ജി​ലി​നെ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​വാ​ത്ത​ത്. ​ബാ​ങ്കി​ലെ മ​റ്റു പ​ല അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്ട​മാ​യ​താ​യും വി​വ​ര​മു​ണ്ട്. വ​ൻ തു​ക​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​മു​ള്ള അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ പ​ണ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ബാ​ങ്കി​ലെ​ത്തു​ന്നു​ണ്ട്. ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റി​ൽ കൂ​ടു​ത​ൽ കൃ​ത്രി​മ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടി​ല്ല.

- Advertisement -

ബാ​ങ്കി​ലെ നി​ല​വി​ലെ സീ​നി​യ​ർ മാ​നേ​ജ​ർ സി.​ആ​ർ. വി​ഷ്ണു​വി​ന്റെ പ​രാ​തി​യി​ൽ ന​വം​ബ​ർ 29നാ​ണ് എം.​പി. റി​ജി​ലി​നെ​തി​​രെ ടൗ​ൺ പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ർ​പ​റേ​ഷ​നെ​യും ബാ​ങ്കി​നെ​യും വ​ഞ്ചി​ച്ച് 98,59,556 രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 409, 420 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​യി​രു​ന്നു കേ​സ്. എ​ന്നാ​ൽ, കോ​ർ​പ​റേ​ഷ​ന്റെ മ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 15.25 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. കോ​ർ​പ​റേ​ഷ​ന്റെ 14 അ​ക്കൗ​ണ്ടു​ക​ളി​ൽ ഏ​ഴെ​ണ്ണ​ത്തി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും തു​ക പി​ൻ​വ​ലി​ച്ച​ത്. റി​ജി​ലി​നെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത് ബാ​ങ്ക് അ​ധി​കൃ​ത​ർ ത​ന്നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് കൃ​ത്യ​മാ​യ ​തെ​ളി​വു​ക​ളോ​ടെ​യാ​ണ്. പ​ണം ന​ഷ്ട​മാ​യെ​ന്നു​കാ​ണി​ച്ച് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യു. ബി​നി​യും പ​രാ​തി ന​ൽ​കി. എ​ന്നി​ട്ടും ധ്രു​ത​ഗ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല.

- Advertisement -

റി​ജി​ലി​ന്റെ അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച​ത് ഇ​യാ​ൾ​ക്ക് ഒ​ളി​വി​ൽ പോ​കാ​നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​നും അ​വ​സ​ര​മൊ​രു​ക്കി. ഒ​ളി​വി​ലി​രു​ന്ന് ഇ​യാ​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പൊ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ക​യാ​ണ് കോ​ട​തി. അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ന്റെ അ​ന്വേ​ഷ​ണം ശ​നി​യാ​ഴ്ച ഏ​റ്റെ​ടു​ത്ത​താ​യും ബാ​ങ്ക്, കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​മെ​ന്നും പ്ര​തി എ​വി​ടെ​യാ​​ണെ​ന്ന് ക​​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ ടി.​എ. ആ​ന്റ​ണി പ​റ​ഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -