spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSകെഎംഎസ്‌സിഎ‌ലിന് 11.50 ലക്ഷം മുടക്കി ടെന്നിസ് ക്ലബിൽ അംഗത്വം; അറിയില്ലെന്ന് മന്ത്രി

കെഎംഎസ്‌സിഎ‌ലിന് 11.50 ലക്ഷം മുടക്കി ടെന്നിസ് ക്ലബിൽ അംഗത്വം; അറിയില്ലെന്ന് മന്ത്രി

- Advertisement -

തിരുവനന്തപുരം ∙ സർക്കാര്‍ ആശുപത്രികളിലേക്കു മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് (കെഎംഎസ്‌സിഎൽ) ടെന്നിസ് ക്ലബിൽ കോർപറേറ്റ് അംഗത്വം. 2017 ഏപ്രിലിലാണ് 11.50 ലക്ഷം രൂപ മുടക്കി അംഗത്വം എടുത്തത്.

- Advertisement -

അംഗത്വം എടുക്കാനുള്ള സാഹചര്യം കോർപറേഷന്റെ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നൽകിയ മറുപടി പുറത്തുവന്നു. 2017ൽ കെ.കെ.ശൈലജയായിരുന്നു ആരോഗ്യമന്ത്രി. അംഗത്വം എടുക്കുന്ന സമയത്ത് നവജ്യോത് സിങ് ഖോസ എംഡിയും ഡോ.ദിലീപ് ജനറൽ മാനേജറുമായിരുന്നു.

- Advertisement -

മെഡിക്കൽ സർവീസസ് കോർപറേഷനിൽനിന്നു കോവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -