spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSകുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി സമ്മതിക്കില്ല, മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും : വിഡി സതീശൻ

കുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി സമ്മതിക്കില്ല, മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും : വിഡി സതീശൻ

- Advertisement -

തിരുവനന്തപുരം: റോഡിൽ കുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രിയും സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കാതെ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. . ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ പോയി കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നതെന്നും വിഡി സതീശൻ പരിഹസിച്ചു.

- Advertisement -

പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ – 

- Advertisement -

ബഫർസോണിലെ സർക്കാർ ഉത്തരവ് നിറയെ അവ്യക്തതയാണ്. ഉദ്ദേശ ലക്ഷ്യം ഉത്തരവിലൂടെ നിറവേറില്ല. സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയാണ്. ബഫർ സോണിൽ 2019 ലെ ഉത്തരവ് റദ്ദാക്കണം. അതല്ലാതെ മുന്നോട്ട് പോകാനാകില്ല. റദ്ദാക്കാത്തിടത്തോളം കാലം മന്ത്രിസഭായോഗ തീരുമാനം നിലനിൽക്കും.  ഈ വിഷയത്തിൽ സർക്കാരിന്റെ തെറ്റ് സമ്മതിക്കാതെ തെറ്റ് ന്യായീകരിക്കുന്ന ഉപന്യാസമാണ് ഇറക്കിയത്.

- Advertisement -

ഈ സർക്കാരിൻ്റെ കാലത്ത് ഓഡിനൻസുകളുടെ എണ്ണം കൂടുതലാണ്. ലോകായുക്ത ഓർഡിനൻസിൽ സിപിഐക്കുള്ള എതിർപ്പ് നിയമസഭയിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിഫ്ബി കേസ് ഇഡിയുടെ അധികാര പരിധിയിൽ വരില്ല.

റോഡിലെ കുഴിയെ കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് മന്ത്രി പറയുന്നത്. കുഴിയുടെ കാര്യത്തിൽ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ല. റോഡിൽ കുഴിയുണ്ടെന്ന് പോലും മന്ത്രി സമ്മതിക്കുന്നില്ല. ആശുപത്രിയിൽ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കുന്നില്ല. ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും അത്ര തന്നെ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -