spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSകാട്ടാക്കട ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി; റിപ്പോർട്ട് നൽകാൻ നിർദേശം

കാട്ടാക്കട ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി; റിപ്പോർട്ട് നൽകാൻ നിർദേശം

- Advertisement -

കൊച്ചി∙ കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. യാത്രക്കാരോട് ഈ രീതിയിൽ പെരുമാറിയാൽ എങ്ങനെ കെഎസ്ആർടിസിയെ ആശ്രയിക്കുമെന്ന് ചോദിച്ച കോടതി, സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി.

- Advertisement -

ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവമുണ്ടായത്. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ ഗ്രീരേഷ്മയിൽ പ്രേമനനാണ് (53) മർദനമേറ്റത്. മകൾ മലയിൻകീഴ് മാധവകവി ഗവ.കോളജിൽ ബിരുദ വിദ്യാർഥിനിയായ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കി വാങ്ങാനെത്തിയതായിരുന്നു പ്രേമനന്‍. രേഷ്മയും ഒപ്പമുണ്ടായിരുന്നു.

- Advertisement -

കൺസഷൻ ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരൻ പറഞ്ഞു. 3 മാസം മുൻപ് കാർഡ് എടുത്തപ്പോൾ സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പ്രേമനൻ വിശദീകരിച്ചു. എന്നാൽ, സർട്ടിഫിക്കറ്റ് ഇല്ലാതെ കൺസഷൻ നൽകാനാകില്ലെന്നു ജീവനക്കാരൻ ശഠിച്ചു. തുടർന്ന് വാക്കുതകർക്കമുണ്ടാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്ന് 4 കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -