spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomeNEWSകടുവാ ഭീതിയിൽ മൂന്നാർ, നൈമക്കാട് ഇന്നും അഞ്ചു പശുക്കളെ കൊന്നു, തോട്ടം തൊഴിലാളികൾ ഭീതിയിൽ

കടുവാ ഭീതിയിൽ മൂന്നാർ, നൈമക്കാട് ഇന്നും അഞ്ചു പശുക്കളെ കൊന്നു, തോട്ടം തൊഴിലാളികൾ ഭീതിയിൽ

- Advertisement -

ഇടുക്കി : മൂന്നാർ രാജമല നൈമക്കാട് വീണ്ടും കടുവയിറങ്ങി. അഞ്ചു പശുക്കളെ കൊന്നു. കടുവയെ കൂടുവച്ച് പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇന്നലെയും കടുവയിറങ്ങി അഞ്ചു പശുക്കളെ കടിച്ചു കൊന്നിരുന്നു. ഇന്നലെ രാത്രി വനപാലകർ കൂട് വെച്ചെങ്കിലും കടുവ കുടുങ്ങിയില്ല. പ്രദേശത്ത് വനപാലകർ കാവൽ നിൽക്കുന്നതിനിടെയാണ് കടുവ പശുക്കളെ അക്രമിച്ചത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഏഴ് പശുക്കളെയാണ് കടുവ ആക്രമിച്ചത്.ഇതിൽ അഞ്ചെണ്ണം ചത്തു. വനപാലകർ പടക്കം പൊട്ടിച്ചും മറ്റുമാണ് കടുവയെ പ്രദേശത്ത് നിന്നും ഓടിച്ചത്.

- Advertisement -

പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളായി വന്യമൃഗങ്ങളുടെ  സാന്നിധ്യമുള്ളതിനാൽ തോട്ടം തൊഴിലാളികളായ നാട്ടുകാര്‍ അതിവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് തൊഴുത്തിൽ പശുക്കളെ കടുവ കടിച്ചുകൊന്നത്. ഇതോട നാട്ടുകാര്‍ പ്രതിക്ഷേധത്തിലാണ്. ഇന്നലെ ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികൾ ഉപരോധിച്ചു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്കർണമെന്നുമാവശ്യപെട്ടായിരുന്നു ഉപരോധം. പ്രദേശത്തെത്തിയ വനംവകുപ്പുദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഉപരോധത്തിന് പിന്നാലെ ഇന്നലെ ചത്ത അഞ്ച് പശുക്കളുടെയും ഉമടകൾക്ക് നഷ്ടപരിഹാരം നൽകാന്‍ തീരുമാനിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -