spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSഎംപി ഓഫീസ് അക്രമം ; എസ്എഫ്ഐക്ക് മുഖ്യമന്ത്രി ക്വട്ടേഷൻ കൊടുത്തതെന്ന് കെ സി വേണുഗോപാല്‍

എംപി ഓഫീസ് അക്രമം ; എസ്എഫ്ഐക്ക് മുഖ്യമന്ത്രി ക്വട്ടേഷൻ കൊടുത്തതെന്ന് കെ സി വേണുഗോപാല്‍

- Advertisement -

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ നടന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. രാഹുലിനെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന് പിണറായി തുടങ്ങുന്നു. മോദിയെ സുഖിപ്പിക്കാൻ പിണറായി എസ്എഫ്ഐ ക്ക് കൊട്ടേഷൻ കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

- Advertisement -

മന്ത്രിയുടെ സ്റ്റാഫിന് ഉൾപ്പടെ എപി ഓഫീസ് അക്രമത്തിൽ പങ്കുണ്ട്. അക്രമം നടത്തിയവരെ പുറത്താക്കാൻ പാർട്ടി ആർജവം കാണിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് സംഘടിപ്പിച്ച വമ്പന്‍ റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കെ സി വേണുഗോപാല്‍.

- Advertisement -

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, എം കെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളെയും പങ്കെടുപ്പിച്ചാണ് ആയിരത്തിയഞ്ഞൂരിലേറെ പേര്‍ അണിനിരന്ന റാലി സംഘടിപ്പിച്ചത്. സിവിൽ സ്റ്റേഷൻ പരിസരത്തെ എംപി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

- Advertisement -

പൊലീസും പ്രവർത്തകരും തമ്മിൽ ചിലയിടത്ത് വെച്ച് ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തിൽ പൊലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. കൽപ്പറ്റ ജംഗ്ഷൻ പരിസരത്ത് വെച്ചും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉടൻ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. സംഘ‌ര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോൺഗ്രസ് ഓഫീസ് പരിസരമുൾപ്പെടെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -