spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതി 25 വര്‍ഷം കഴിഞ്ഞ് പിടിയില്‍

ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതി 25 വര്‍ഷം കഴിഞ്ഞ് പിടിയില്‍

- Advertisement -

മിഴ്നാട്ടിലെ മധുര സെൻട്രൽ ജയിലിൽ നിന്നും 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതിയെ ഇടുക്കിയിൽ നിന്നും പിടികൂടി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി  വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ. ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നുമാണ് വെള്ളച്ചാമിയെ പിടികൂടിയത്. 1984 ൽ സ്വത്തു തർക്കത്തെ തുടർന്ന് ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ടില്‍ വച്ച് ക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വെള്ളച്ചാമി. 1992 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്  ഇയാള്‍ ജയിലിൽ ആയി. 1997 ൽ പരോളിലിറങ്ങിയ വെള്ളച്ചാമി മുങ്ങി ഒളിവില്‍ പോവുകയായിരുന്നു. തമിഴ്നാട്ടിൽ പല സ്ഥലത്തായി താമസിച്ച ഇയാൾ ഒന്നര വർഷം മുമ്പാണ് വണ്ടൻമേട് മാലിയിലെത്തിയത്.

- Advertisement -

നേരത്തെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ വിചാരണയ്ക്ക് വിധേയനാവാതെ മുങ്ങിയ അള്ളുങ്കല്‍ ശ്രീധരനും ഒളിവില്‍ കഴിഞ്ഞത് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലായിരുന്നു

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -