spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSആരിഫ് മുഹമ്മദ്ഖാൻ ലക്ഷ്യമിട്ടത് ഗവർണറേക്കാള്‍ വലിയ പദവി : എം വി ജയരാജന്‍

ആരിഫ് മുഹമ്മദ്ഖാൻ ലക്ഷ്യമിട്ടത് ഗവർണറേക്കാള്‍ വലിയ പദവി : എം വി ജയരാജന്‍

- Advertisement -

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യമിട്ടത് ഗവർണർ പദവിയേക്കാൾ വലീയ പദവിയാണ്. അത് പാളിപ്പോയി.യജമാന പ്രീതിക്കായാണ് ഗവർണർ പ്രവർത്തിക്കുന്നത്.കണ്ണൂർ യൂണിവേഴ്സിറ്റി ഏതെങ്കിലും തരത്തിൽ തെറ്റായ നടപടികൾ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. ഗവർണർ ആയി ആര് വന്നാലും സംഘ് പരിവാറിന്‍റെ  രാഷ്ട്രീയ ചട്ടുകമാവും.ഗവർണർ വിവാദ നായകനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

- Advertisement -

പലക്കാട്ടെ ഷാജഹാനെ കൊലപ്പെടുത്തിയതിൽ ആർ എസ് എസ് നടത്തുന്നത് വ്യാജ പ്രചരണമാണ്. കൊലക്ക് ശേഷം വ്യാജ പ്രചരണം നടത്തുന്നത് കൊലയേക്കാൾ ക്രൂരമാണ്.ഹരിദാസനെ കൊലപ്പെടുത്തിയപ്പോൾ കുടുംബ തർക്കം എന്നാണ് ആർ എസ് എസ് പ്രചരിപ്പിച്ചത്.കെപിസിസി പ്രസിഡണ്ട് ആർ എസ് എസിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ജയരാജന്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -