spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSഅവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയർന്നശേഷം ; തൃക്കാക്കര തോൽവിക്ക് കാരണം സംഘടനാ ദൗർബല്യവും : കോടിയേരി...

അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയർന്നശേഷം ; തൃക്കാക്കര തോൽവിക്ക് കാരണം സംഘടനാ ദൗർബല്യവും : കോടിയേരി ബാലകൃഷ്ണൻ

- Advertisement -

തിരുവനന്തപുരം : വയനാട് കൽപറ്റയിൽ രാഹുൽഗാന്ധി എം പിയുടെ ഓഫിസ് ആക്രമണ കേസിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോലിക്ക് വരാത്തതിനെ തുടർന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തെ കുറിച്ച് എസ് എഫ് ഐ സംസ്ഥാന നേതൃത്വം അന്വേഷിക്കും. സമരത്തിൽ നുഴഞ്ഞു കയറ്റം ഉണ്ടായോ എന്നും അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അക്രമ സംഭവം അപലപനീയമാണ്. ഒരു കാരണവശാലം നടക്കരുതായിരുന്നു. എന്ത് പ്രകോപനം ഉണ്ടായാലും ഇത്തരത്തിലൊരു പ്രതിഷേധം പാടില്ലായിരുന്നു.

- Advertisement -

ഇത്തരം സമരങ്ങൾ ജനങ്ങളിൽ നിന്ന് അകലാനേ ഉപകരിക്കു,ഇതെല്ലാം യു ഡി എഫിന് അനുകൂലമാായി മാറുകയാണ്. വയനാട്ടിലെ ബഫർസോൺ പ്രതിഷേധം പതിവാണ്. അത് ഇങ്ങനെ അകുമെന്ന് കരുതിയില്ല, സാധാരണ സമര രീതിയില്ല കഴിഞ്ഞ ദിവസം കണ്ടത്.സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ വയനാട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ൺ പറഞ്ഞു. എസ് എഫ് ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

- Advertisement -

പൊലിസിനെതിരേയും കോടിയേരി ബാലകൃഷ്ണൻ നിലപാടെടുത്തു. കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരല്ല പ്രതികളെന്ന് പൊലീസ് കരുതലെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷം വ്യാപക അക്രമം അഴിച്ചുവിടുകയാണ്. പ്രതിപക്ഷ നേതാവ് സ്വയം വിലയിരുത്തണം. ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് കെ എസ് യു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ്. ജില്ലാ ലേഖകനെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തി. ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു, കണ്ണൂരും കോട്ടയത്തും ആക്രമണം നടന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

- Advertisement -

തൃക്കാക്കരയിൽ സി പി എമ്മിൽ സംഘടനാ ദൗർബല്യം ഉണ്ടായി. ഇത് പരാജയത്തിന് കാരണമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതേക്കുറിച്ച് രണ്ടംഗ സമിതി അന്വേഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇടതുപക്ഷ വിരുദ്ധ മുന്നണിയുടെ തുടക്കമാണ് തൃക്കാക്കരയിൽ കണ്ടത്. ഇടത് വിരുദ്ധരുടെ മഹാ സഖ്യമാണ് ഇവരുടെ ലക്ഷ്യം.  പ്രാദേശികമായി ബൂത്തുകളിൽ പ്രവർത്തിക്കുന്നവർ ആ പ്രദേശത്തുണ്ടായിരുന്നവരല്ല. ന്യൂനതകൾ പരിഹരിച്ചേ ബഹുജന സ്വാധീനം കൂട്ടാനാകുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരായ പ്രചാരണം  തുറന്ന് കാണിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പുതിയ കഥകൾ ഉണ്ടാക്കി പുകമറ സൃഷ്ടിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുളേള നീക്കത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധം ഒരുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -