spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSഅടുത്ത 25വർഷം നിർണായകം, ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി,രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച കാട്ടി :...

അടുത്ത 25വർഷം നിർണായകം, ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി,രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച കാട്ടി : നരേന്ദ്രമോദി

- Advertisement -

ദില്ലി: അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇതിന്‍റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തി. നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാമം കൊളഴ്ളൺ. പൌരധർണം പാലിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.

- Advertisement -

ഭാഷയിലേയും പ്രവൃത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹിക അച്ചടക്കം വികസനത്തിലും അനിവാര്യമാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടേത് മത്സാരാധിഷ്ഠിത സഹകരണം ആകണം.

- Advertisement -

ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 75 വർഷം ഉയർച്ച താഴ്ചകളുടെ വർഷം ആയിരുന്നു.വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി.  ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി. പല പ്രശ്നങ്ങൾക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയിൽ നിന്നാണ് . രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു, വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി . ഇതിൽ അഭിമാനിക്കണം.

- Advertisement -

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്. താൻ ശ്രമിച്ചത് ശാക്തീകരണം ആണ്. രാജ്യം ഇപ്പോൾ പുത്തനുണർവിൽ ആണ്. സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചത് ഇത്തരം ചേതനയാണ്. ദേശീയ പതാക ക്യാമ്പയിനും കൊവിഡ് പോരാട്ടവും പുതിയ ഉണർവിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു . എല്ലാത്തിനും ഉപരി ഇന്ത്യയെന്ന വികാരമാണ് വേണ്ടത്. ഇത് ഐക്യ ഇന്ത്യയിലേക്ക് നമ്മളെ നയിക്കും. ഇതിന് പൂർവികർ നൽകിയ പൈതൃകമുണ്ട്. ഇന്ത്യയെ 24 മണിക്കൂറും കാക്കുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോകം പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് . ആഗോളതാപനത്തെ പരിഹരിക്കുന്നതിന് ശ്രമം വേണം . പ്രകൃതിയിലും ജീവനിലും ദൈവത്തെ കാണുന്നവരാണ് ഭാരതീയർ എന്നും മോദി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -