spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSഅഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ്: വൻ ക്രമക്കേടെന്നു സംശയം

അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ്: വൻ ക്രമക്കേടെന്നു സംശയം

- Advertisement -

തിരുവനന്തപുരം: കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ വ്യാപക ക്രമക്കേടു നടന്നെന്ന സംശയത്തെത്തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഫയർ ഓഫിസുകളിലെയും കഴിഞ്ഞ 3 വർഷത്തെ കണക്കെടുക്കുന്നു. വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് ഇതു സംബന്ധിച്ച് അഗ്നിരക്ഷാ ഡയറക്ടർ ജനറൽ നിർദേശം നൽകി. 20 ന് അകം മുഴുവൻ എൻഒസി (നിരാക്ഷേപ പത്രം) ഫയലുകളും പരിശോധിച്ചു റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.

- Advertisement -

നിരാക്ഷേപ പത്രം എടുക്കേണ്ടതായ കെട്ടിടങ്ങൾക്ക് എത്ര ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടെന്നത് അടിസ്ഥാനമാക്കിയാണു ഫീസ് ഈടാക്കേണ്ടത്. കെട്ടിടത്തിന്റെ സ്വഭാവം മാറുന്നതനുസരിച്ചു ഫീസിലും ഏറ്റക്കുറച്ചിൽ വരും. 1000 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ളതും 15 മീറ്ററിൽ താഴെ ഉയരമുള്ളതുമായ സ്കൂൾ കെട്ടിടങ്ങൾക്കും ഹോട്ടൽ കെട്ടിടങ്ങൾക്കും നിരാക്ഷേപ പത്രം ആവശ്യമില്ല. അതേസമയം, ഹോട്ടലുകൾക്കു ക്ലാസിഫിക്കേഷൻ എടുക്കുന്നതിനും സ്കൂളുകൾക്കു സിബിഎസ്ഇ അഫിലിയേഷൻ എടുക്കുന്നതിനും കെട്ടിടത്തിന് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് വേണ്ടിവരാറുണ്ട്.

- Advertisement -

ഈ ആവശ്യത്തിന് അപേക്ഷ ലഭിച്ചാൽ 2000 രൂപ മാത്രം ഫീസ് ഈടാക്കി സർട്ടിഫിക്കറ്റ് നൽകാമെന്ന് അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. ആ നിർദേശം ദുരുപയോഗം ചെയ്ത് ഒട്ടേറെ മറ്റു കെട്ടിടങ്ങൾക്കും ഇതേ ഫീസ് വാങ്ങി സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയെന്നാണു സംശയം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -