spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSഅംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം

അംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം

- Advertisement -

അഹമ്മദാബാദ്അംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം.  വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന്  ഗാന്ധിനഗറിലേക്ക് പ്രധാനമന്ത്രി പോകുന്ന വഴിയിലാണ് സംഭവം.

- Advertisement -

ആംബുലൻസിന് കടന്നുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം നിര്‍ത്തി കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഒരു വീഡിയോ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകം പങ്കുവച്ചിട്ടുണ്ട്. ഈ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ് “അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രാമധ്യേ, പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ആംബുലൻസിന് വഴി നൽകാൻ നിർത്തി.”

- Advertisement -

അഹമ്മദാബാദിലെ ഒരു പരിപാടിക്ക് ശേഷം ഗുജറാത്ത് തലസ്ഥാനത്തേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. യാത്രാമധ്യേ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾ റോഡിന്റെ ഇടത് വശത്തേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാം. ഗാന്ധിനഗറിലെ രാജ്ഭവനിലേക്കുള്ള യാത്രയിലായിരുന്നു മോദി.

- Advertisement -

ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസം അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടവും ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനും മോദി ഉദ്ഘാടനം ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -