spot_img
- Advertisement -spot_imgspot_img
Wednesday, August 17, 2022
ADVERT
HomeNEWSസൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കാൻ പൊലീസുകാരും, പങ്കെടുത്തവരെ സ്ഥലം മാറ്റി ഉത്തരവ്

സൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കാൻ പൊലീസുകാരും, പങ്കെടുത്തവരെ സ്ഥലം മാറ്റി ഉത്തരവ്

- Advertisement -

ചെന്നൈ : സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതിന് സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. സൗന്ദര്യമത്സരത്തിൽ ഉദ്യോഗസ്ഥർ റാംപിൽ നടന്നതിന് പിന്നാലെയാണ് നാഗപട്ടണം പൊലീസ് സൂപ്രണ്ടിന്റെ സ്ഥലംമാറ്റ ഉത്തരവ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തിലാണ് പൊലീസുകാർ പങ്കെടുത്തത്.

- Advertisement -

പ്രത്യേക ക്ഷണിതാവായി എത്തിയ നടി യാഷിക ആനന്ദായിരുന്നു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അതിനിടെ പൊലീസുകാരുടെ സൗന്ദര്യമത്സരം വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ സെമ്പനാർകോവിൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ ഉൾപ്പെടെ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നിവരെ സ്ഥലം മാറ്റാൻ നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് ജവഗർ ഉത്തരവിറക്കുകയായിരുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: