spot_img
- Advertisement -spot_imgspot_img
Saturday, August 6, 2022
ADVERT
HomeNEWSവൻ മോഷണത്തിന് പദ്ധതിയിട്ട് ഒത്തുകൂടി, രണ്ടുപേരെ ആയുധങ്ങളുമായി പൊക്കി, പദ്ധതി പൊളിച്ചടുക്കി മലപ്പുറം പൊലീസ്

വൻ മോഷണത്തിന് പദ്ധതിയിട്ട് ഒത്തുകൂടി, രണ്ടുപേരെ ആയുധങ്ങളുമായി പൊക്കി, പദ്ധതി പൊളിച്ചടുക്കി മലപ്പുറം പൊലീസ്

- Advertisement -

മലപ്പുറം: മോഷണം ലക്ഷ്യമിട്ട് മാരകായുധങ്ങളുമായി ഒത്തുകൂടിയ രണ്ട് പേർ മാരകായുധങ്ങളുമായി പിടിയിൽ. പെരിന്തൽമണ്ണ അരക്കപറമ്പ് കണ്ടമംഗലത്ത് മോഹൻകുമാർ(26), മമ്പാട് താഴത്തങ്ങാടി പത്തായക്കടവൻ മുഹമ്മദ് ഷബീബ്(35) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

- Advertisement -

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.  മലപ്പുറം എം എസ് പി ക്യാമ്പിന് സമീപത്ത് വച്ച് സംശയാസ്പദമായ നിലയിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറത്തും പരിസരത്തും മോഷണത്തിന് പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യചെയ്യലിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു.

- Advertisement -

ഇതോടെ വലിയ മോഷണ പദ്ധതിയാണ് പൊളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ മഞ്ചേരി, നിലമ്പൂർ, കൊളത്തൂർ, വണ്ടൂർ പാലക്കാട് ജില്ലയിലെ നാട്ടുകൽ സ്റ്റേഷനുകളിലെ കളവ് കേസുകളുണ്ട്. മലപ്പുറം കോടതിയി റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: