spot_img
- Advertisement -spot_imgspot_img
Saturday, August 6, 2022
ADVERT
HomeNEWSവയൽ നിരത്തുന്നതിനിടെ ‘നിധി’ ലഭിച്ചു , വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി ; പരിശോധിക്കാൻ...

വയൽ നിരത്തുന്നതിനിടെ ‘നിധി’ ലഭിച്ചു , വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി ; പരിശോധിക്കാൻ പുരാവസ്തു ഗവേഷകരും

- Advertisement -

ലഖ്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ വയ്യൽ നിരപ്പാക്കുന്നതിനിടെ കർഷകന് ലഭിച്ചത് 4000 വർഷം പഴക്കമുള്ള ലോഹങ്ങൾ. സ്വർണ്ണ നിധികളാണെന്ന് തെറ്റിദ്ധരിച്ച കർഷകൻ ഈ പുരാവസ്തുക്കൾ വീട്ടിൽ കൊണ്ടു പോയി ഒളിപ്പിച്ചു. എന്നാൽ വിവരമറിഞ്ഞ പൊലീസ്, കർഷകന്‍റെ വീട്ടിലെത്തി കണ്ടെടുത്ത സാധനങ്ങൾ കൈപറ്റി. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യെ വിവരമറിയിച്ചു.

- Advertisement -

ഏകദേശം 4,000 വർഷം പഴക്കമുള്ള ചെമ്പ് വാളുകളും ഉറികളുമാണ് കൃഷിയിടത്തിൽ നിന്ന് ലഭിച്ചതെന്ന് എ.എസ്.ഐ അറിയിച്ചു. വയൽ നിരപ്പാക്കുന്നതിനിടെയാണ് കർഷകന് ഇവ ലഭിച്ചത്.ആയുധങ്ങൾ 4,000 വർഷങ്ങൾക്ക് മുമ്പ് ചെമ്പു യുഗത്തിൽ നിന്നുള്ളതാണെന്ന് പുരാവസ്കു ഗവേഷകർ പറഞ്ഞു. മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ച ഈ ആയുധങ്ങൾ ചാൽകോലിത്തിക് കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കരുതുന്നതെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടർ ഭുവൻ വിക്രം പറഞ്ഞു. ആ കാലഘട്ടത്തിൽ ചെമ്പ് കൂടുതൽ പ്രചാരണത്തിലുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

ഈ കാലഘട്ടത്തിൽ ആളുകൾ ഭൂമിക്കോ അവയുടെ അവകാശത്തിനോ വേണ്ടി യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കാം എന്നതാണ് ആയുധങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്നും പുരാവസ്കു ഗവേഷകർ പറഞ്ഞു. എന്നാൽ കർഷകന് എങ്ങനെയാണ് ആയുധങ്ങൾ ലഭിച്ചത് എന്നതിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: