spot_img
- Advertisement -spot_imgspot_img
Thursday, October 6, 2022
ADVERT
HomeNEWSരണ്ടാം ദിനവും ഉയർന്ന് സ്വർണവില

രണ്ടാം ദിനവും ഉയർന്ന് സ്വർണവില

- Advertisement -

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിന് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 37200 രൂപയാണ്.

- Advertisement -

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4650 രൂപയാണ്.18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു.45 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്.

- Advertisement -

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: