spot_img
- Advertisement -spot_imgspot_img
Monday, August 15, 2022
ADVERT
HomeNEWS‘മാപ്പ് പറയാം, അവള്‍ എന്നെ തല്ലിക്കോട്ടെ; ഞാന്‍ മരിച്ചുപോകും, പറയുന്നത് കേള്‍ക്കണം’

‘മാപ്പ് പറയാം, അവള്‍ എന്നെ തല്ലിക്കോട്ടെ; ഞാന്‍ മരിച്ചുപോകും, പറയുന്നത് കേള്‍ക്കണം’

- Advertisement -

കൊച്ചി : പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും നിർമാതാവുമായ വിജയ് ബാബു, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. സംഭവത്തിൽ പരാതി ഉയർന്ന സമയത്താണ് വിജയ് ബാബു അതിജീവിതയുടെ ബന്ധുവായ യുവതിയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത്. വിജയ് ബാബു ഇവരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം പുറത്തുവന്നു.

- Advertisement -

സംഭവിച്ചതിനെല്ലാം താൻ മാപ്പു പറയാമെന്നും അതിജീവിതയുടെ കാലു പിടിക്കാമെന്നും വിജയ് ബാബു ഫോൺ സംഭാഷണത്തിനിടെ പറയുന്നുണ്ട്. ‘‘അവള്‍ എന്നെ തല്ലിക്കോട്ടെ. എന്തു വേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്.’ – വിജയ് ബാബു പറയുന്നു.

- Advertisement -

ലൈംഗിക പീഡനക്കേസിൽ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചു ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: