spot_img
- Advertisement -spot_imgspot_img
Friday, August 5, 2022
ADVERT
HomeNEWSമഴ; വിവിധ ജില്ലകളിലെ അവധി അറിയിപ്പ് ഇങ്ങനെ, വ്യാജപ്രചാരണം നടക്കുന്നതിൽ മുന്നറിയിപ്പ്

മഴ; വിവിധ ജില്ലകളിലെ അവധി അറിയിപ്പ് ഇങ്ങനെ, വ്യാജപ്രചാരണം നടക്കുന്നതിൽ മുന്നറിയിപ്പ്

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചപ്പോൾ ചില ജില്ലകളിൽ താലുക്ക് അടിസ്ഥാനത്തിലാണ് അവധി നൽകിയിട്ടുള്ളത്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

- Advertisement -

ഈ ജില്ലകളിൽ അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മലപ്പുറം, കാസർകോട് ജില്ലകളിലെ ചില താലുക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഒരു തരത്തിലുമുള്ള അവധി പ്രഖ്യാപിച്ചിട്ടില്ലാത്തത്. മലപ്പുറം ജില്ലയിൽ സമ്പൂർണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: