spot_img
- Advertisement -spot_imgspot_img
Wednesday, August 3, 2022
ADVERT
HomeNEWSമലയാളി വിദ്യാര്‍ത്ഥി ബ്രിട്ടനിലെ വീട്ടില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ത്ഥി ബ്രിട്ടനിലെ വീട്ടില്‍ മരിച്ച നിലയില്‍

- Advertisement -

ലണ്ടന്‍ : ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലന്‍ ടോമി (24)യെയാണ് യോര്‍ക്ക്‌ഷെയറിലെ ഹാഡേഴ്‌സ് ഫീല്‍ഡിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

- Advertisement -

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് മിലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. ഹാഡേഴ്‌സ് ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് പഠിക്കാനായി ആറുമാസം മുമ്പാണ് മിലന്‍ ബ്രിട്ടനിലെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: