spot_img
- Advertisement -spot_imgspot_img
Monday, August 15, 2022
ADVERT
HomeNEWSമധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തി ; അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തി ; അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

- Advertisement -

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശം. മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ വേണ്ടി പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് എസ് ഇ -എസ് ടി കോടതിയാണ് കേസെടുക്കാൻ ഉത്തരവ് നൽകിയത്.

- Advertisement -

സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മധുവിൻ്റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ നേരത്തെ പരാതി നൽകിയിരുന്നു. സ്വാധീനവും പ്രലോഭനവുമാണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിലുണ്ട്.

- Advertisement -

എന്നിരുന്നാലും കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. 19-ാം സാക്ഷി കക്കി മൂപ്പനും ഇന്ന് കൂറുമാറി. മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തെ നൽകിയ മൊഴി. എന്നാൽ ഇത് കോടതിയിൽ തിരുത്തി. ഇതോടെ കേസിൽ 9 സാക്ഷികളാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: