spot_img
- Advertisement -spot_imgspot_img
Saturday, December 9, 2023
ADVERT
HomeNEWSഭൂരിപക്ഷം 25000ത്തിൽ കുറയില്ല, ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിന്‍റെചാർജ് ഷീറ്റാകും പുതുപ്പള്ളിയെന്ന് കെ.മുരളീധരന്‍

ഭൂരിപക്ഷം 25000ത്തിൽ കുറയില്ല, ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിന്‍റെചാർജ് ഷീറ്റാകും പുതുപ്പള്ളിയെന്ന് കെ.മുരളീധരന്‍

- Advertisement -

കോഴിക്കോട്:പുതുപ്പള്ളിയിൽ ഭൂരിപക്ഷം 25000 ത്തിൽ കുറയില്ലെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിന്‍റ്  ചാർജ് ഷീറ്റാകും പുതുപ്പള്ളിയിൽ ജനങ്ങൾ നൽകുക. സൈബർ ആക്രമണം ആര് നടത്തിയാലും ശരിയല്ല. ചാണ്ടി ഉമ്മൻ്റെ സഹോദരിക്ക് നേരെ സൈബർ ആക്രമണം നടന്നു.ഇടത് സ്ഥാനാർത്ഥിയുടെ ഭാര്യക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി.അത് ശരിയല്ല. സർക്കാർ വസ്തുനിഷ്ഠമായി അന്വേഷിച്ചു നടപടി സ്വീകരിക്കണം .അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയ ആളെ സർക്കാർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു .സൈബർ അക്രമണങ്ങൾ കേരളത്തിന്‍റെ  സംസ്കാരത്തിന് നിരക്കുന്നതല്ല .പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒക്കെ പുതുപ്പള്ളി തെരെഞ്ഞെടുപ്പിന് ശേഷം പരിഹരിക്കും .കോൺഗ്രസിൽ അവമതീപ്പ് ഉണ്ടാകുന്ന ഒന്നും ഉണ്ടാവില്ല.പാർട്ടിക്ക് അകത്തുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

ഇപ്പോൾ പുതുപ്പള്ളി മാത്രമാണ് വിഷയം.കേരളത്തിന്‌ കേന്ദ്രം പണം തരുന്നില്ല എന്നത് യാഥാർത്ഥ്യമാണ്.കേന്ദ്രത്തെ ആരും പിന്തുണക്കുന്നില്ല.കേരളത്തിന്‌ കിട്ടുന്ന കേന്ദ്ര സഹായം പോലും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാങ്ങൾക്ക് കിട്ടുന്നില്ല.അവിടെ ധൂർത്ത് ഇല്ലാത്തത് കൊണ്ടാണ് പ്രശ്നമില്ലാത്തത് .നോൺ ബി ജെ പി സ്റ്റേറ്റുകൾക്ക് ഒന്നും കേന്ദ്രം പണം നൽകുന്നില്ല.അനാവശ്യ ധൂർത്ത് സംസ്ഥാനം ഒഴിവാക്കണം.ഹെലികോപ്റ്റർ വാടകക്ക് എടുക്കാനും മന്ത്രി മന്ദിരം മോടി പിടിപ്പിക്കാനുമാണ് പണം ചെലവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -