spot_img
- Advertisement -spot_imgspot_img
Monday, August 8, 2022
ADVERT
HomeNEWSപ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസ്: പാസ്റ്റര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസ്: പാസ്റ്റര്‍ അറസ്റ്റില്‍

- Advertisement -

കോഴിക്കോട്: രാജസ്ഥാനില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് എത്തിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമ ജേക്കബ് വര്‍ഗീസിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

ചോദ്യം ചെയ്യാനായി ജേക്കബ് വര്‍ഗീസിനെ എറണാകുളത്തുനിന്ന് റെയില്‍വേ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് കോഴിക്കോട് സിജെഎം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 12 പെൺകുട്ടികളെയാണ് രാജസ്ഥാനില്‍നിന്ന് കേരളത്തിലെത്തിച്ചത്.

- Advertisement -

പെൺകുട്ടികളുടെ രക്ഷിതാക്കളായ 4 പേരെയും രണ്ട് ഇടനിലക്കാരെയും നേരത്തേ പിടികൂടിയിരുന്നു. ഇടനിലക്കാരെ ഇന്നലെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളുമായി എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പെൺകുട്ടികളെ വെള്ളിമാടുകുന്നിലെ സർക്കാർ ഗേൾസ് ഹോമിലേക്കു മാറ്റി.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: