spot_img
- Advertisement -spot_imgspot_img
Thursday, June 23, 2022
ADVERT
HomeNEWSകോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽപേർ ; മനു അഭിഷേക് സിങ് വിയും കുമാരി ഷെൽജയും പ്രവർത്തക...

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽപേർ ; മനു അഭിഷേക് സിങ് വിയും കുമാരി ഷെൽജയും പ്രവർത്തക സമിതിയിൽ

- Advertisement -

ദില്ലി : മനു അഭിഷേക് സിംഗ് വിയും, കുമാരി ഷെൽജയും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്. സുബ്രമണി റെഡ്ഡയെ സ്ഥിരം ക്ഷണിതാവ് ആയി നിയമിച്ചു. യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു.

- Advertisement -

കോൺഗ്രസിന്‍റെ മാധ്യമ – പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത് നേരത്തെ മാറ്റം ഉണ്ടായിരുന്നു . മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്റാം രമേശിനാണ്  കോൺഗ്രസിന്‍റെ മാധ്യമ – പ്രചാരണ വിഭാഗങ്ങളെ ദേശീയ തലത്തിൽ നയിക്കാനുള്ള ചുമതല. മാധ്യമ, പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജയ്റാം രമേശിനെ നിയമിച്ചെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. രൺദീപ് സിംഗ് സുർജേവാലയെ മാറ്റിയാണ് മുൻ കേന്ദ്രമന്ത്രിയെ മാധ്യമ – പ്രചാരണ വിഭാഗത്തിന്‍റെ തലപ്പത്ത് എത്തിച്ചത്. ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: