spot_img
- Advertisement -spot_imgspot_img
Thursday, August 18, 2022
ADVERT
HomeNEWSകൊലപാതകശ്രമത്തിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചങ്ങനാശ്ശേരി പൊലീസ്

കൊലപാതകശ്രമത്തിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചങ്ങനാശ്ശേരി പൊലീസ്

- Advertisement -

ചങ്ങനാശ്ശേരി: കൊലപാതകശ്രമക്കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചങ്ങനാശ്ശേരി പൊലീസ്. റെന്‍റ് എ കാർ ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകശ്രമത്തിലേക്ക് എത്തിയത്. ആറംഗ സംഘത്തെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. ഫാത്തിമാപുരം പാറേൽ കോളനി സ്വദേശി സിജോ സെബാസ്റ്റ്യൻ. അജേഷ് പി. ദാമോദരൻ, സച്ചു കുശൻ, ബെസ്റ്റിൻ ജോളിച്ചൻ, തൃക്കൊടിത്താനം സ്വദേശി നിധിൻ ജോസഫ് ആലുംമൂടൻ, കറുകച്ചാൽ സ്വദേശി ജയിത്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം സ്വദേശിയായ മുഹമ്മദ് അഫ്സലിനെയാണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്.

- Advertisement -

പ്രതികളിൽനിന്ന് മുഹമ്മദ് അഫ്സൽ, വാടകയ്ക്ക് കാർ എടുത്തിരുന്നു. ഇത് തിരികെ നൽകിയില്ല. ഇതെ തുടർന്നാണ് ആറ് പേരും ചേർന്ന് ചങ്ങനാശ്ശേരിയിൽ വെച്ച് മുഹമ്മദ് അഫ്സലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കോട്ടയം എസ്പി കെ. കാർത്തിക് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

- Advertisement -

ചങ്ങനാശ്ശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മണിക്കൂറുകൾക്കുള്ളിൽ തന്നെ ആറംഗ സംഘത്തെ പൊലീസ് വലയിലാക്കി. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: