spot_img
- Advertisement -spot_imgspot_img
Monday, August 15, 2022
ADVERT
HomeNEWSകുടിവെള്ളം ചോദിച്ചെത്തി ; ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു

കുടിവെള്ളം ചോദിച്ചെത്തി ; ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു

- Advertisement -

ആലപ്പുഴ : കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. ഇതര സംസ്ഥാനക്കാരൻ എന്നു സംശയിക്കുന്ന യുവാവാണ് കുടിവെള്ളം ചോദിച്ചെത്തി പണവുമായി കടന്നത്.

- Advertisement -

മുഹമ്മ ലക്ഷ്മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കാണ് കയ്യിൽ രണ്ടു സഞ്ചിയുമായി യുവാവ് എത്തി വെള്ളം ആവശ്യപ്പെട്ടത്. ബാലാനന്ദൻ വെള്ളം എടുക്കാൻ അടുക്കളയിലേക്കു പോയപ്പോൾ മോഷ്ടാവ് വീട്ടിൽ കയറി പഴ്‌സിലിരുന്ന 3500 രൂപ എടുത്തു.
ഇതു കണ്ട ബാലാനന്ദൻ മോഷ്ടാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ മോഷ്ടാവ് ബാലാനന്ദനെ മുറിയിലിട്ടു പൂട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്. പരാതിയെ തുടർന്ന മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: