spot_img
- Advertisement -spot_imgspot_img
Monday, June 27, 2022
ADVERT
HomeNEWSകാബൂളിലെ ​ഗുരുദ്വാര ആക്രമണം ഏറ്റെടുത്ത് ഐഎസ്, പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമെന്ന് വിശദീകരണം ; റിപ്പോർട്ട്

കാബൂളിലെ ​ഗുരുദ്വാര ആക്രമണം ഏറ്റെടുത്ത് ഐഎസ്, പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമെന്ന് വിശദീകരണം ; റിപ്പോർട്ട്

- Advertisement -

കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് രം​ഗത്ത്.  പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതിനുള്ള പ്രതികാരമാണ് ​ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണമെന്ന് ഐഎസ് വ്യ‌ക്തമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഐഎസിന്റെ പ്രൊപ​ഗാണ്ട വെബ്സൈറ്റ് അമാഖിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പിയാണ് (AFP) വാർത്ത റിപ്പോർട്ട് ചെയ്തത്. ബിജെപി നേതാവായിരുന്ന നൂപുർ ശർമ പ്രവാചകനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ പല രാജ്യങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് കാബൂളിൽ സിഖ് ​ഗുരുദ്വാരക്ക് നേരെ ഐഎസ് ആക്രമണമുണ്ടായത്.

- Advertisement -

ശനിയാഴ്ച കാബൂളിൽ നടത്തിയ ആക്രമണം ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നെന്ന് ഐഎസ് ഖൊറാസാൻ പ്രൊവിൻസ് അതിന്റെ അമാഖ് പ്രചാരണ വെബ്സൈറ്റിൽ പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയവർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഐഎസ് പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

- Advertisement -

തങ്ങളുടെ പോരാളികളിലൊരാൾ കാബൂളിലെ ഹിന്ദു, സിഖ് ബഹുദൈവ വിശ്വാസികളുടെ ക്ഷേത്രത്തിൽ കയറി കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം, അകത്തുള്ളവർക്ക് നേരെ മെഷീൻ ഗണ്ണും ഗ്രനേഡും ഉപയോഗിച്ച് വെടിയുതിർത്തെന്നും ഐഎസ് വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ​ഗുരുദ്വാരക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സിഖുകാരുടെ എണ്ണം 1970-കളിൽ ഏകദേശം അഞ്ച് ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ ഏകദേശം 200 ആയി കുറഞ്ഞു. ആക്രമണത്തെ തുടർന്ന് സിഖ് സമൂഹം ഭീതിയിലാണ്. 2020 മാർച്ചിൽ കാബൂളിലെ മറ്റൊരു ഗുരുദ്വാരയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. അന്നും ഉത്തരവാദിത്തം ഏറ്റെടുത്തത് ഐഎസ് രം​ഗത്തെത്തി.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: