spot_img
- Advertisement -spot_imgspot_img
Monday, March 20, 2023
ADVERT
HomeNEWSഇൻസ്റ്റ​ഗ്രാം പണിമുടക്കി; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

ഇൻസ്റ്റ​ഗ്രാം പണിമുടക്കി; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

- Advertisement -

ദില്ലി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റ​ഗ്രാം ലോ​ഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർ‍ട്ട് ചെയ്യുന്നു. ലോകവ്യാപകമായി ഇൻസ്റ്റ​ഗ്രാം പണിമുടക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

- Advertisement -

ഇൻസ്റ്റ​ഗ്രാം പ്രവർത്തന രഹിതമായെന്ന പരാതിയുമായി 46,000 പേർ രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പിഴവുകൾ പരിശോധിച്ചു വരികയാണെന്ന് ഡൗൺഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2,000 പേരും ഇൻസ്റ്റ​ഗ്രാമിനെതിരെ പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര വാർത്താഏജൻസിയായ റോയിട്ടേഴ്സിനോടും പ്രതികരിച്ചില്ലെന്നാണ് വിവരം.

- Advertisement -

അതേസമയം, ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റാ കമ്പനി ജീവനക്കാരെ സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പിനിയെന്നാണ് വ്യക്തമാകുന്നത്. ഈ ആഴ്ചയിൽതന്നെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ നവംബർ മാസത്തിൽ മെറ്റ കമ്പനി 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതൽ കാര്യക്ഷമത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടപിരിച്ചുവിട്ടലെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ സോഷ്യൽനെറ്റ് വർക്കിങ് കമ്പനിയായ മെറ്റയുടെ വിശദീകരണം.

- Advertisement -

പരസ്യവരുമാനത്തിൽ ഇടിവ് വന്നതിനെത്തുടർന്ന് വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമായ മെറ്റാവേഴ്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മെറ്റ , പിരിച്ചുവിടൽ ലിസ്റ്റിലേക്കുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർമാരോടും, വെസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പുതുതായി പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകാമെന്നാണ് ബ്ലും ബർഗ് റിപ്പോർട്ടിൽ പറയുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: