spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNATIONAL DESKഅഗ്നിപഥ് പ്രതിഷേധം: പൊലിസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 15 പേര്‍ക്ക് ഗുരുതര പരുക്ക്

അഗ്നിപഥ് പ്രതിഷേധം: പൊലിസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 15 പേര്‍ക്ക് ഗുരുതര പരുക്ക്

- Advertisement -

അഗ്‌നിപഥ് പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 15 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

- Advertisement -

സൈന്യത്തില്‍ കരാര്‍ നിയമനം നടപ്പാക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെിരെ ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രക്ഷോഭം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. സെക്കന്ദരാബാദില്‍ രാവിലെ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് തീവെച്ചിരുന്നു. പല ഇടങ്ങളിലും പൊലിസിന് സംഘര്‍ഷം നിയന്ത്രിക്കാനായില്ല.

- Advertisement -

ബിഹാറിലും യു.പിയിലും തെലങ്കാനയിലും ഇന്ന് പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വീട് സമരക്കാര്‍ ആക്രമിച്ചു. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

- Advertisement -

പദ്ധതി പിന്‍വലിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. ആസൂത്രണമില്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം. രാജ്യത്തിന് വേണ്ടത് എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്ന് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -