ചങ്ങനാശ്ശേരി : എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ടോമി ചങ്ങംങ്കരി (74) അന്തരിച്ചു. ദീർഘകാലം ചങ്ങനാശേരി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കെ എസ് യു, യൂത്ത് കോൺഗ്രസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവത്തനം ആരംഭിച്ച ഇദ്ദേഹം നിലവിൽ കേരള കർഷക സഹകരണ സംഘത്തിന്റെ ബോർഡ് മെമ്പർ ആണ്. സംസ്കാര ശുശ്രൂഷ നാളെ (14 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശ്ശേരി റയില്‍വേ സ്റ്റേഷന് സമീപമുള്ള വസതിയിൽ ആരംഭിക്കും. തുടര്‍ന്ന് ചങ്ങനാശ്ശേരി വെരൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പൂര്‍ത്തിയാക്കും.
രാമങ്കരി കവലക്കല്‍ കുടുംബാംഗം പരേതയായ മറിയാമ്മയാണ് ഭാര്യ. മക്കള്‍ – സുരഭി, സുരേഷ് ചങ്ങംങ്കരി, സുമിത. മരുമക്കള്‍ – സിബി എബ്രഹാം (ഇലഞ്ഞിമറ്റം, പൈക), ബിന്ദു (മണിച്ചിറ, അയര്‍ക്കുന്നം), ജോ ജോസ് (തോട്ടുകടവില്‍, വട്ടിയൂര്‍കാവ്). കൊച്ചുമക്കള്‍ – അവറാച്ചന്‍, അന്ന, മരിയ, തോമസുകുട്ടി, മാത്യൂസ്, ഫ്രാന്‍സിസ്, ലില്ലി, മാത്യൂസ്. ഫോണ്‍ – സുരേഷ് ചങ്ങംങ്കരി 88914 31848.