കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ബുധനാഴ്ച ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി റെജിയെയും മറ്റ് യുഡിഎഫ് മെമ്പർമാരെയും അസഭ്യം പറയുകയും തെറി വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതിനെതിരെ യുഡിഎഫ് മെമ്പർമാർ പരാതി കൊടുത്തിട്ടും ഒരു നിയമ നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഇതിൽ പ്രതിക്ഷേധിച്ചുകൊണ്ടും എത്രയും വേഗം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുമാണ് നെല്ലിക്കുഴി പഞ്ചായത്തിൽ യുഡിഎഫ് മെമ്പർമാർ മുന്നാം ദിവസവും പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്.
UDF പാർലമെന്ററി ലീഡർ MV റെജി, മെമ്പർമാരായ നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്, ഷഹന ഷെരീഫ് എന്നിവരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്.